ഐഎസ്എല്ലില്‍ ഗോള്‍മഴ; ബംഗളൂരുവിനും പൂനെക്കും തകര്‍പ്പന്‍ ജയം | Oneindia Malayalam

2017-11-27 23

Bengaluru FC managed to stun Delhi Dynamos 4-1 in their second match of the campaign. Pune City thrash hosts ATK to notch first win of season.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോള്‍വരള്‍ച്ചക്ക് വിരാമമിട്ട് ബംഗളൂരു എഫ്സിയും പൂനെ സിറ്റിയും. ഡല്‍ഹി ഡയനാമോസിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബംഗളൂരു തറപ്പറ്റിച്ചത്. ഓസ്‌ട്രേലിയന്‍ താരം എറിക് പാര്‍ട്ടലു ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ ലെനി റോഡ്രിഗസ്, വെനസ്വേല താരം മിക്കു എന്നിവരാണ് ബെംഗളൂരുവിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ പെനല്‍റ്റിയിലൂടെ കാലു ഉച്ചെ (86) നേടി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബംഗളൂരു പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. നിലവിലെ ചാംപ്യന്‍മാരായ എ ടി കെ യെ മാഴ്‌സലീനോയുടെ ഇരട്ട ഗോള്‍ പ്രഹരത്തിന്റെ പിന്‍ബലത്തില്‍ 4-1 നാണ് പൂനെ തകര്‍ത്തത്. കളി തുടങ്ങി 13ാം മിനിറ്റില്‍ തന്നെ ഉറുഗ്വേ താരം ഏമിലിയാനോ അല്‍ഫാരോ നല്‍കിയ ഉഗ്രന്‍ പാസില്‍ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ മാഴ്‌സലീനോയാണ് പൂനെയ്ക്കു വേണ്ടി അക്കൗണ്ട് തുറന്നത്.